തൃശൂര്‍: മണ്ണുത്തിയില്‍ മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് കൊട്ടേക്കാടന്‍ ജോണ്‍സണ്‍(68) മരിച്ചു. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നു ഇയാള്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കഴിഞ്ഞയാഴ്ചയാണു ജോണ്‍സണ്‍ മകന്‍ ജോജി (39) പേരക്കുട്ടി തെന്‍ഡുല്‍ക്കര്‍ (12) എന്നിവരെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. സെപ്റ്റംബര്‍ 14നു പുലര്‍ച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ചത്.
ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമായിരുന്നു ഇയാള്‍ പെട്രോളുമായി മകന്റെ മുറിയിലേക്കു പോയത്. ഏതാനും വര്‍ഷങ്ങളായി ജോണ്‍സനും മകനും തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നു.