ഷാരൂഖ് സെയ്ഫിയെ ആരോ കേരളത്തിലേക്ക് കൊണ്ടുപോയതാണെന്ന് കുടുംബം. ഡല്‍ഹിക്ക് പുറത്തേക്ക് മകന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ല, കേരളത്തിലേക്ക് ഒറ്റയ്ക്ക് പോവില്ലെന്നും പിതാവ് ഫക്രുദീന്‍ സെയ്ഫി പറയുന്നു.
കഴിഞ്ഞദിവസം പൊലീസ് ഇവിടെ എത്തിയിരുന്നുവെന്നും കാര്യങ്ങളെക്കുറിച്ച് എല്ലാം തിരക്കിയെന്നും തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
അതേസമയം മാര്‍ച്ച് 31 മുതല്‍ ഷാരൂഖിനെ കാണാനില്ലെന്നാണ് കുടുംബം നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച് ഏപ്രില്‍ രണ്ടിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കേരളത്തിലെ ട്രെയിനില്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട സംഭവവുമായി മകന് യാതൊരു ബന്ധവുമില്ല എന്നാണ് കുടുംബം പറയുന്നത്.