സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് യുവം വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ‘പ്രിയ മലയാളി യുവ സുഹൃത്തുക്കളെ നമസ്കാരം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്.
ഇവിടെ സ്വര്‍ണക്കടത്തിനായി ചിലര്‍ വിയര്പ്പൊഴുക്കുന്നുവെന്ന് മോദി ആരോപിച്ചു. രാവും പകലും സ്വര്‍ണക്കടത്തിനെ പറ്റിയാണ് ചിന്തിക്കുന്നത്. കേരളത്തില്‍ ചിലരുടെ അധ്വാനം സ്വര്‍ണക്കടത്ത് പോലുളള കാര്യങ്ങളിലാണ്. ഇതൊന്നും യുവാക്കളില്‍ നിന്നും മറച്ചുവെക്കാനാകില്ല. കേരളത്തിലെ സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്കുന്നതില് ശ്രദ്ധ കൊടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.