അമിത വണ്ണവും കുടവയറും ഇന്ന് അധികമാളുകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇതിന് പരിഹാരമായി കൃത്രിമ മാര്‍ഗങ്ങള്‍ അന്വേഷിച്ചു പോവുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്ന ഒന്നാണ്. തടിയും വയറും കുറയ്ക്കുകെയന്നത് അപ്രാപ്യമായ ഒന്നല്ല. എന്നാല്‍ അതിന് അതിന്റേതായ ബുദ്ധിമുട്ടുണ്ട്. കൃത്രിമ വഴികള്‍ തേടിപ്പോയി ബുദ്ധിമുട്ടിലാകണം എന്നില്ല. പല പ്രകൃതിദത്ത വഴികളും ഇതിനായി സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ. അടുപ്പിച്ച് അല്‍പദിവസം കുടിച്ചാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക പാനീയം തന്നെയാണ് ഇത്.
നാരങ്ങയും ശര്‍ക്കരയും അടങ്ങിയ ഒന്നാണിത്. ചെറുനാരങ്ങ കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണിത്. വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത് പല തരത്തിലും ആരോഗ്യപരമായ ഗുണങ്ങള്‍ക്കുപയോഗിയ്ക്കാം. ഒരു ഗ്ലാസ് നാരങ്ങാവെള്ളം മതിയാകും, ഊര്‍ജത്തിനും ക്ഷീണമകറ്റാനും. നാരങ്ങാവെള്ളം ചെറുചൂടോടെ രാവിലെ കുടിയ്ക്കുന്നതാണ് തടിയും വയറും കുറയ്ക്കാനുളള പ്രധാനപ്പെട്ടൊരു വഴി. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനുമെല്ലാം ഇതേറെ സഹായിക്കുന്നു.
പഞ്ചസാരയുടെ ആരോഗ്യകരമായ പകരക്കാരനാണ് ശര്‍ക്കര. ഇതില്‍ കലോറി കുറവാണ് ആന്റിഓക്സിഡന്റുകള്‍, സിങ്ക്, സെലിനിയം എന്നിവയാല്‍ സമ്പുഷ്ടവുമാണ്, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കൂടാതെ, ഇവ നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കൂടുതല്‍ കലോറി എരിയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചയുടനെ ഒരു ചെറിയ കഷണം ശര്‍ക്കര കഴിക്കുന്നത് ഭക്ഷണം ശരിയായ രീതിയില്‍ ദഹിക്കുവാന്‍ സഹായിക്കുന്നു. ഇതിനുപുറമെ, ശ്വസന, ദഹനവ്യവസ്ഥയുടെ പ്രവ്രര്‍ത്തനം സുഗമമാക്കാനും ശര്‍ക്കര ഉത്തമമാണ്.
കൊഴുപ്പ് എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മിശ്രിതം തയ്യാറാക്കാന്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ചെറിയ കഷണം ശര്‍ക്കരയും ചേര്‍ക്കുക. ശര്‍ക്കരയുടെ കഷണം വെള്ളത്തില്‍ പൂര്‍ണ്ണമായും അലിഞ്ഞുപോകുന്നതുവരെ ഈ മിശ്രിതം നന്നായി കലക്കുക. ഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ പാനീയം തയ്യാര്‍.ഈ മിശ്രിതം ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുക.
ശരീരത്തിന്റെ ചൂടു വര്‍ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തി ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുന്നു. ഇതു പോലെ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ വൈറ്റമിന്‍ സി ഏറെ നല്ലതുമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം സഹായിക്കുന്നതിലൂടെയും ഇത് വയറ്റിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു. കരളില്‍ അടിഞ്ഞു കൂടുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള മികച്ച മാര്‍ഗ്ഗമാണിത്.ഈ പ്രത്യേക പാനീയം മറ്റു പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നുണ്ട്.