X

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം; സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ വന്‍ വിജയമാക്കിയ പ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി: പി.എം എ സലാം

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ വന്‍ വിജയമാക്കിയ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം എ സലാം.

കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ജനാധിപത്യ വിശ്വാസികളാണ് പ്രൊഫൈലുകള്‍ മാറ്റി ക്യാമ്പയിനില്‍ അണിനിരന്നത്. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ പോരാട്ടത്തിന് കരുത്ത് പകരുന്നത്. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് പുറമേ, കോണ്‍ഗ്രസ് , യു ഡി എഫ് നേതാക്കളും, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ക്യാമ്പയിന്റെ ഭാഗമായി. സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ് ആയി മാറിയ ക്യാമ്പയിനെ സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് നല്‍കി അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്ലിംലീഗ് പോരാട്ടം തുടരുകയാണ്.ഇത് രാജ്യത്തിന് വേണ്ടിയുള്ള സമരമാണ്. ജനാധിപത്യ ഇന്ത്യ നിലനില്‍ക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ്. നമുക്ക് ഒരുമിച്ച് പോരാട്ടം തുടരാം.ക്യാമ്പയിന്‍ വിജയിപ്പിച്ച പ്രിയപ്പെട്ടവര്‍ക്ക് ഒരിക്കല്‍കൂടി നന്ദി അദ്ദേഹം ഫെയസ്ബുക്കില്‍ കുറിച്ചു.

webdesk11: