പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥി സംഘടന. ശനിയാഴ്ച്ചയാണ് ഡ്യോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുക. വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ പ്രതീകാത്മക പ്രതിഷേധമാണിതെന്നും മറ്റ് കോളേജുകളിലെ വിദ്യാര്‍ത്ഥി സംഘടനകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമാണ് പ്രദര്‍ശനം നടത്തുന്നതെന്നും മുംബൈ ടിസ്സിലെ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം പറഞ്ഞു.
അതേസമയം ഡോക്യുമെന്റെറി പ്രദര്‍ശനത്തിന് കോളേജ് അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയതിന് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. പരിപാടി നിര്‍ത്തിവയ്ക്കാനായി സര്‍വകലാശാലാ ഭരണകൂടം വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചു. പ്രദര്‍ശനത്തിനിടെ കല്ലേറുണ്ടായതായും. എബിവിപി അംഗങ്ങളാണ് അക്രമം നടത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.