X

ദേശീയ പൗരത്വ പട്ടിക; 30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാള ഉദ്യോഗസ്ഥന്‍ പുറത്ത്

അനധികൃത കുടിയേറ്റക്കാരനെന്ന് പറഞ്ഞ് ഏതാനും മാസം മുമ്പ് കസ്റ്റഡിയിലെടുക്കപ്പെട്ട പട്ടാള ഉദ്യോഗസ്ഥന്‍ മുഹമ്മദ് സനാവുള്ളാ ദേശീയ പൗരത്വ പട്ടികയുടെ പുറത്ത്.

പട്ടാള ജീവിതത്തിനിടയില്‍ കശ്മീരിലെയും മണിപൂരിലെയും തീവ്രവാദികള്‍ക്കെതിരേ പോരാടിയിട്ടുള്ള സൈനികോദ്യോഗസ്ഥനാണ് സനാവുള്ളാ. എന്നാല്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ വിധി പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട സനാവുള്ളാ 12 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവ് പ്രകാരം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. കോടതിയില്‍ കേസ് ഇപ്പോഴും നിലവിലുണ്ട്.

’30 വര്‍ഷക്കാലം പട്ടാളക്കാരനായി ജീവിച്ചത് കൊണ്ട് തന്നെ ഇത് വളരെയധികം വേദനിപ്പിക്കുന്നു. ഇതാണ് രാജ്യത്തെ സേവിച്ച എനിക്ക് അവസാനം ലഭിക്കുന്നത്. പക്ഷെ എന്റെ കേസ് രാജ്യത്തിന്റെ കണ്ണ്തുറപ്പിക്കുന്ന കേസായാണ് ഞാന്‍ കാണുന്നത്. നീതി തീര്‍ച്ചയായും ലഭിക്കുമെന്നും സനാവുള്ളാ പറഞ്ഞു.

ഞാനൊരു യഥാര്‍ഥ ഇന്ത്യനാണ്. ദേശീയ പൗരത്വ പട്ടികയുടെ കരട് പട്ടിക പുറത്ത് വന്നപ്പോള്‍ മാത്രമാണ് പുറത്താക്കപ്പെട്ട കാര്യം അറിയുന്നത്. ആ സമയം ഞാന്‍ ബെംഗളൂരുവിലായതിനാല്‍ കേസുമായി ബന്ധപ്പെട്ട നോട്ടീസൊന്നും ഞാന്‍ കൈപറ്റിയിരുന്നില്ല.അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ല്‍ സൈന്യത്തില്‍നിന്ന് ഹോണററി ലഫ്റ്റനന്റ് പദവിയില്‍ വിരമിച്ചയാളാണ് സനാള്ളാഹ്.

Test User: