X

ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; അനന്ത്‌നാഗില്‍ തിരച്ചില്‍ ഊര്‍ജിതം

ജമ്മു കശ്മീരി അനന്ത്‌നാഗില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. രണ്ടു സൈനികരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ ഭീകരരില്‍ നിന്ന് രക്ഷപ്പെട്ടു.

ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അതേസമയം, കാണാതായ സൈനികനെ കണ്ടെത്താന്‍ സുരക്ഷാ സേന മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

‘അനന്ത്‌നാഗിലെ വനമേഖലയില്‍ നിന്ന് ടെറിട്ടോറിയല്‍ ആര്‍മിയിലെ രണ്ട് ജവാന്മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഒരാള്‍ തിരിച്ചെത്തി. ശേഷിക്കുന്ന ജവാന് വേണ്ടി സുരക്ഷാ സേന ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സെപ്റ്റംബര്‍ 28ന് ജമ്മു കശ്മീരിലെ കത്വയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഹെഡ് കോണ്‍സ്റ്റബ്‌ളായ പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഗ്-മണ്ഡ്‌ലി ഗ്രാമം വളഞ്ഞ സുരക്ഷ സേനക്കു നേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെ സേന ശക്തമായി തിരിച്ചടിച്ചു. കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. അഡിഗം ദേവ്‌സര്‍ ഏരിയയില്‍ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനക്ക് രഹസ്യ വിവരം ലഭിച്ചത്. കരസേനയുടെ ചിനാര്‍ കോര്‍പ്‌സും ജമ്മു കശ്മീര്‍ പൊലീസുമാണ് സംയുക്ത ഓപറേഷന്‍ നടത്തിയത്.

 

webdesk17: