Categories: indiaNews

ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപണം നാളെ; കൗണ്ട് ഡൗൺ തുടങ്ങി

ഐഎസ്ആർഒയുടെ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ശനിയാഴ്ച വിക്ഷേപിക്കും. പേടകം വിക്ഷേപിക്കാനുള്ള കൗൺഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് റോക്കറ്റിൻറെ കൗൺഡൗൺ ആരംഭിച്ചത്. നാളെ പകൽ 11.50ന്‌ സതീഷ് ധവാൻ സ്പേയ്‌സ് സെന്ററിൽനിന്നാണ് വിക്ഷേപണം. എക്സൽ ശ്രേണിയിലുള്ള പിഎസ്എൽവി സി 57 റോക്കറ്റിലാണ് പേടകം കുതിക്കുക.ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റിൽനിന്നാണ് പേടകം സൂര്യനെ പഠിക്കുക. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയിൽ എത്തുക.

webdesk15:
whatsapp
line