ഡല്‍ഹി: സോളാര്‍ റിപ്പോര്‍ട്ട് സംഭയില്‍ വെക്കുന്നതിന് മുമ്പ് പുറത്ത് വിട്ടത് ചട്ട ലഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങരയില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്ന പ്ശ്ചാത്തലത്തില്‍, സോളാര്‍ റിപ്പോര്‍ നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി പുറത്താക്കിയത് ചട്ട ലഘനമാണെന്ന് ചെന്നിത്തല പറഞ്ഞു.
ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി നിയമപരമായി നില്‍ക്കില്ല. സി.പി.എമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കലാണ്. റിപ്പോര്‍ട്ട് യു.ഡി.എഫ് രാഷ്ട്രീയമായും നിയമപരമായും നിയമപരമായും നേരിടും, ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. നിയമസഭാ ചരിത്രത്തില്‍ ഇത്തരമൊരു നടപടിയുണ്ടായിട്ടില്ല.
രാഷ്ട്രീയമായ ദുരുദ്ദേശം വെച്ചുള്ള സിപിഎമ്മിന്റെത് നിലവാരമില്ലാത്ത പകപ്പോക്കലാണിത്. യുഡിഫ് നടപടിയെ ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.