സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ആദ്യ തിരിച്ചടി. സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടങ്ങിയ ഫയല്‍ നിയമ സെക്രട്ടറി തള്ളിയതായി സൂചന. സത്യം ഓണ്‍ലൈനാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഈ കേസ് കോടതിയില്‍ നിലനില്‍ക്കില്ല എന്നത് കാര്യ കാരണ സഹിതം വ്യക്തമാക്കിക്കൊണ്ടുള്ളതാണ് നിയമ സെക്രട്ടറിയുടെ ഉത്തരവ്. സോളാര്‍ കേസില്‍ ബലാല്‍സംഘം നിലനില്‍ക്കില്ലെന്നതാണ് സര്‍ക്കാറിന് കിട്ടിയ നിയമോപദേശം എന്നാണ് സൂചന. കാര്യ സാധ്യത്തിനായി ഒരു സ്ത്രീ പലരുമായി പലസന്ദര്‍ഭങ്ങളിലായി ബന്ധപ്പെട്ടെന്ന് മാറിയും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്ന കേസാണിത്. ഇതില്‍ ബലാല്‍സംഗം ആരോപിക്കാനാല്ലെന്നും പറയുന്നു.
സോളാര്‍ കേസ് അതീവ സൂക്ഷമമായും ജാഗ്രതയോടെയും മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ടാണ് നിയമ വകുപ്പും എല്ലാ വശങ്ങളും പരിശോധിച്ച് ഉപദേശം നല്‍കിയിട്ടുള്ളതും.