ബാംഗളൂരു: സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ നടപടികള്‍ക്ക് സ്‌റ്റേ. ജനുവരി 26 വരെയാണ് ബെംഗളൂരു കോടതി കേസ് സ്‌റ്റേ ചെയ്തത്. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം അംഗീകരിച്ച കോടതി, തെളിവുനല്‍കാന്‍ ഡിസംബര്‍ ആറിന് ഹാജരാകണമെന്നും നിര്‍ദേശിച്ചു. അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് ജഡ്ജി എം.ആര്‍.ചെന്നകേശവയാണ് വിധി പ്രസ്താവിച്ചത്.
സൗരോര്‍ജ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്തുനല്‍കാമെന്നു വാഗ്ദാനം ചെയ്ത് കൊച്ചിയിലെ സ്വകാര്യസ്ഥാപനം മുഖേന ഒരു കോടി മുപ്പത്തഞ്ചുലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറുപേരെ ശിക്ഷിച്ചത്. ബംഗളുരുവിലെ മലയാളി വ്യവസായി എം.കെ കുരുവിളയുടെ പരാതിയിലാണ് കേസെടുത്തത്. കമ്പനിയെ ശുപാര്‍ശ ചെയ്തു എന്നതാണ് കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം.
എന്നാല്‍ ശിക്ഷാവിധി തടയണമെന്നും തന്നെക്കൂടി ഉള്‍പ്പെടുത്തി വീണ്ടും വാദം കേട്ട് തീരുമാനമെടുക്കണമെന്നുമാണ് ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്. ഇതാണിപ്പോള്‍ കോടതി പരിഗണിച്ചത്. കുരുവിള നല്‍കിയ പണവും പന്ത്രണ്ടു ശതമാനം പലിശയും ചേര്‍ത്ത് ഒരു കോടി അറുപത്തൊന്നുലക്ഷം രൂപ മൂന്നുമാസത്തിനകം തിരിച്ചുനല്‍കണം എന്നായിരുന്നു കോടതി വിധി