മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് സാക്ഷികള്‍ കൂടി കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 80 ആയി.
തുള്‍സി റാം പ്രജാപതിക്കും മറ്റ് രണ്ടു പേര്‍ക്കുമൊപ്പം 2006ല്‍ ഉദയ്പൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഷറാഫത്ത് അലിയാണ് കൂറുമാറിയവരില്‍ ഒരാള്‍. ആയുധ കേസില്‍ ഉദയ്പൂര്‍ ജയിലില്‍ കഴിയുമ്പോള്‍ അവിടെ വെച്ച് തുള്‍സി റാം പ്രജാപതിയെ കണ്ടിരുന്നുവെന്ന് നേരത്തെ സി.ബി.ഐക്കു മൊഴി നല്‍കിയിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഗുജറാത്ത് പൊലീസിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്നാല്‍ പൊലീസ് അയാളെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രജാപതി തന്നോട് പറഞ്ഞിരുന്നതായും ഷറാഫത്ത് അലി മൊഴി നല്‍കിയിരുന്നു. സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ പൊലീസ് കൊലപ്പെടുത്തിയതിനെ കുറിച്ച് തനിക്ക് അറിയാമെന്നും പ്രജാപതി തന്നോട് പറഞ്ഞതായും ഷറാഫത്ത് അലി മൊഴി നല്‍കിയിരുന്നു.