ലേലത്തുക അടയ്ക്കാതെ ഫാന്‍സിനമ്പര്‍ അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന് വന്‍നഷ്ടം. മോട്ടോര്‍ വാഹനവകുപ്പിന്റെ ഫാന്‍സി നമ്പര്‍ ലേലം നടത്തുന്ന വാഹന്‍ സോഫ്റ്റ്‌വെയര്‍ പിഴവാണ് പണം സ്വീകരിക്കാതെ നമ്പര്‍ അനുവദിക്കുന്നതിന് കാരണം. രണ്ടുമാസം മുമ്പും പിഴവ് സംഭവിച്ചിരുന്നു. ഇത് കണ്ടെത്തി പരിഹരിച്ചെങ്കിലും ന്യൂനത തുടരുകയാണ്.
ലേലത്തില്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നയാള്‍ക്ക് സോഫ്റ്റ്‌വെയര്‍ നമ്പര്‍ അനുവദിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ തുടര്‍പരിശോധനകളിലേക്ക് കടക്കാറില്ല. വാഹനത്തിന് രജിസ്‌ട്രേഷന്‍ അനുവദിക്കും. ഫാന്‍സി നമ്പറുകള്‍ക്ക് 3000 രൂപ അടച്ചുവേണം നമ്പര്‍ ബുക്ക് ചെയ്യേണ്ടത്.
ശനിയാഴ്ച വൈകീട്ട് 5 മുതല്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുവരെയാണ് ലേലസമയം. ഇതിനുശേഷം ഉയര്‍ന്ന തുകയ്ക്ക് നമ്പര്‍ അനുവദിക്കും. ഇവിടെയാണ് പിഴവ് സംഭവിച്ചിട്ടുള്ളത്. ലേലത്തില്‍ വാഗ്ദാനം ചെയ്ത തുക അടയ്ക്കാതെത്തന്നെ നമ്പര്‍ അനുവദിക്കും. വാഹന ഉടമ പരാതിപ്പെട്ടാല്‍ മാത്രമേ പിഴവ് അറിയുകയുള്ളൂ.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വാഹന്‍ സോഫ്റ്റ്?വെയര്‍ പരിപാലനച്ചുമതല നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് (എന്‍.ഐ.സി.).ഫാന്‍സി നമ്പര്‍ ലേലത്തിലെ പിഴവ് ഉള്‍പ്പെടെയുള്ള സോഫ്റ്റ്‌വെയറിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ പലതവണ ശ്രമിച്ചിട്ടും വിജയിച്ചിട്ടില്ല. സോഫ്‌റ്റ്വേര്‍ ഉപഭോക്ത്യസൗഹൃദമാക്കാനുള്ള നടപടികളും ഫലപ്രദമായിട്ടില്ല.
സോഫ്റ്റ്‌വെയര്‍ പിഴവ് കാരണം ആദ്യമായിട്ടല്ല സാമ്പത്തികനഷ്ടം ഉണ്ടാകുന്നത്. നികുതി കണക്കാക്കുന്നതിലും നേരത്തേ പിഴവ് സംഭവിച്ചിട്ടുണ്ട്. പിഴവുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ മന്ത്രി ആന്റണിരാജു, എന്‍.ഐ.സി. അധികൃതരെ കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.