കൊച്ചി: കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് സഹോദരിക്ക് വിട്ടു നല്‍കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് അമ്മയെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നത്. കോതമംഗലം നാഗഞ്ചേരിയിലാണ് സംഭവം. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി (61) ആണ് മരിച്ചത്. കൃത്യം നടത്തിയ ശേഷം കാര്‍ത്ത്യായനിയുടെ മകനായ അനീഷ് കുമാര്‍ (34) പൊലീസില്‍ കീഴടങ്ങി. ഇയാള്‍ക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്വത്ത് തര്‍ക്കം; മകന്‍ അമ്മയെ വെട്ടിക്കൊന്നു
Tags: son killed mom