X

സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണമൊരുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

സമൂഹ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഒരുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസത്തിനകം നിയന്ത്രണങ്ങള്‍ കൊണ്ട് വരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കവേയായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നയരൂപീകരണത്തിന്റെ കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞത്.സാമൂഹ്യമാധ്യമങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് തന്നെയായിരുന്നു സുപ്രീം കോടതി നിരീക്ഷണം. നിലവില്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും വ്യാജപ്രചാരണവും തടയാന്‍ എന്തൊക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇനി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം.

Test User: