X
    Categories: Video Stories

മൂന്ന് കാര്യങ്ങള്‍ മതി ബി.ജെ.പിക്ക്

‘അഭിപ്രായ സര്‍വേകള്‍ പറയന്നതു പോലെ ബി.ജെ.പിക്കെതിരെ കാറ്റുവീശുമെന്നും വരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നും പറയുന്നവരോട് എനിക്ക് പറയാനുള്ളതിതാണ്: നിങ്ങളൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ അനുഭവപരിജ്ഞാനമില്ലാത്തയാളുകളാണ്. 1. മുന്‍കൂട്ടി തയ്യാറാക്കിയ വര്‍ഗീയ കലാപം മാത്രം മതി മുഴുവന്‍ തിരക്കഥയും മാറി മറയാന്‍. അങ്ങനെ ചെയ്യുക എന്നത് അവരെ സംബന്ധിച്ച് വലിയ കാര്യമേ അല്ല. അതിന് അവര്‍ ഉപയോഗിക്കാവുന്ന ചെറിയ കാര്യങ്ങള്‍ ഇവയാണ്. അര ഡസണ്‍ പശുക്കളെ അറുക്കുകയും അവയെ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി ഇടുകയും ചെയ്യുക. ക്ഷേത്രച്ചുമരുകളില്‍ അല്ലാഹു അക്ബര്‍ എന്നെഴുതുകയും ചെയ്താല്‍ പിറ്റേ ദിവസം കലി കയറിയ ഒരു കൂട്ടം ആളുകളെ കാണാം. എല്ലാം അവര്‍ ചുട്ടെരിക്കും. നഗരത്തെ കത്തിക്കും. ഇതോടെ രാജ്യം ഒരു വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിക്കും. ഒരു നഗരം മുഴുവന്‍ അവര്‍ ചുട്ടുചാമ്പലാക്കും. ചിലപ്പോള്‍ അത് അടുത്തുള്ള ഗ്രാമത്തിലേക്കും നഗരത്തിലേക്കും പടരും. ഹിന്ദു വികാരം ഉണര്‍ത്തി അവര്‍ വലിയ വര്‍ഗീയ ലഹള തന്നെ ഉണ്ടാക്കും. അത് അവര്‍ മുമ്പും നടത്തിയിട്ടുള്ളതാണ്. ഇതിലൂടെ അവര്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യും. 2. ഈ ആധുനിക യുഗത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ഷന്‍ ഫലത്തില്‍ കൃതിമം കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് ഇ.വി.എം. നിങ്ങള്‍ ഏതു പാര്‍ട്ടിക്കും വോട്ടുചെയ്‌തേക്കാം. പക്ഷേ, നിങ്ങള്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നതായി മെഷീന്‍ കാണിച്ചേക്കാം. ചില ആളുകള്‍ പറയുന്നു, ഇ.വി.എമ്മുകളില്‍ തട്ടിപ്പു നടത്താന്‍ സാധിക്കില്ലെന്ന്. എന്തുകൊണ്ട് പറ്റില്ല? കുറച്ചു വിദഗ്ധരെ സിലിക്കണ്‍ വാലിയില്‍ നിന്നും വിളിക്കൂ, എല്ലാം സാധ്യമാണ്. (അവിടെ മൊത്തം ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതില്‍ ഭൂരിഭാഗം തീവ്ര ബി.ജെ.പി, മോദി അനുകൂലികളാണ് ) 3. ഇലക്ഷന് തൊട്ടുമുമ്പ് പാക്കിസ്താനെതിരെ നടത്തുന്ന ഒരു മിന്നലാക്രമണം എല്ലാത്തിലും മാറ്റം വരുത്തും.’
മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

പുതിയ തന്ത്രം
കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച ബി.ജെ.പിയുടെ രണ്ട് ദിവസത്തെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സമാപന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഒരു മുദ്രാവാക്യം ഉയര്‍ത്തി ‘അജയ് ഭാരത്, അടല്‍ ബി.ജെ.പി’ എന്നതായിരുന്നു അത്. 2019ലെ ബി.ജെ.പിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കിക്കോഫായിരുന്നു അന്ന് അവിടെ ആരംഭിച്ചത്. മുന്‍ പ്രധാനമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയുടെ ജനപ്രീതി വര്‍ധിപ്പിക്കാനാണ് ബി.ജെ.പി ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാജ്‌പേയിയുടെ അസ്തി കലാഷ് യാത്രയും വിശാലമായി സംഘടിപ്പിച്ചത്. മികച്ച വ്യാഖ്യാനങ്ങളുമായി രംഗപ്രവേശനം ചെയ്യുന്ന രാഷ്ട്രീയക്കാരെ ജനങ്ങള്‍ ഇഷ്ടപ്പെടുമെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മുഖ്യ തന്ത്രജ്ഞനും മാധ്യമ ഉപദേശകനുമായ മാര്‍ക് എംകിനോണ്‍ പറയുന്നത്. രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ പിന്നിലെ കഥയാണിത്. അതിനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്. നിലവിലെ തീവ്ര ഹിന്ദുത്വ നിലപാട് മാറ്റി പകരം കൂടുതല്‍ സമഗ്രവും പുരോഗമനപരവുമായ മുദ്രാവാക്യം കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. മോദിക്കും അമിത്ഷാക്കും പുറമെ മറ്റു രാഷ്ട്രീയക്കാരെ കൂടി ഉള്‍പ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതായത് സംഘ്പരിവാറിന്റെ മറ്റൊരു തന്ത്രപരമായ പ്രത്യയശാസ്ത്ര രാഷ്ട്രീയ നീക്കമാണിത്. ഇതിനായി മാര്‍ക് എംകിനോണിന്റെ ‘കഥ പറച്ചില്‍’ ആണ് ബി.ജെ.പിയും സ്വീകരിക്കുന്നത്. മോദിയുടെ പ്രധാന തന്ത്രം തന്നെ വാചാടോപമാണ്. അദ്ദേഹം പ്രസംഗം ആരംഭിക്കുക സഹോദരന്മാരെ, സഹോദരിമാരെ എന്ന് പറഞ്ഞുകൊണ്ടാണ്. പ്രസംഗത്തിലൂടെ ഇത്തരം കഥകളെല്ലാം സ്പൂണ്‍ ഫീഡ് സ്‌റ്റോറികള്‍ പോലെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം മാസ്റ്റര്‍ ഡിഗ്രി നേടിയിട്ടുണ്ട്. ഉട്ടോ്യന്‍ വാഗ്ദത്തങ്ങള്‍ നല്‍കിയാണ് അദ്ദേഹം ജനങ്ങളെ കൈയിലെടുക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും നേരെ അനവധി ആരോപണങ്ങളുടെ നീണ്ട പട്ടിക ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിരോധിക്കുന്നത്. ഇങ്ങനെയാണ് ഒരു കഥ പറയുന്നത് എങ്ങനെയെന്ന് മോദിയില്‍ നിന്നും നാം കാണുന്നത്. ഇത്തരത്തില്‍ പുതിയ കഥകള്‍ ഉയര്‍ത്തിപ്പിടിച്ച് 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് നരേന്ദ്ര മോദിയും കൂട്ടരും.
ഫൈസി നൂര്‍ അഹമ്മദ്

ചന്ദ്രിക വെബ് ഡെസ്‌ക്‌: