കോഴിക്കോട്: പുതുതായി ചുമതലയേറ്റ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ. ബീഫ് വിഷയത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞ മന്ത്രിയോട് ‘താന്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നിക്കടോ’ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് തന്നെ ബീഫ് കഴിച്ചിട്ട് വരുന്നതായിരുക്കും ഉചിതമെന്ന് പറഞ്ഞ കണ്ണന്താനമാണ് ട്രോളന്മാരുടെ പുതിയ ഇര. എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് കണ്ണന്താനത്തിന്റെ മലക്കം മറിച്ചില്‍. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന് ബിജെപി ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു ഈ മലക്കം മറിച്ചിലാണ് ട്രോളുകഌയത്.
കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് ശേഷം നടന്ന പൊതു ചടങ്ങില്‍ ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം. ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിക്കാം. എന്നിട്ട് ഇവിടേക്ക് വരാം എന്നായിരുന്ന കണ്ണന്താനത്തിന്റെ മറുപടി. ബീഫിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയല്ല, ടൂറിസം മന്ത്രിയാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ തിരുത്തല്‍.
മലയാളികള്‍ ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ സംസ്ഥാനത്ത് ബീഫ് കഴിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ കേരളത്തിലും ബീഫ് കഴിക്കുന്നത് തുടരും. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ല. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന് ഞങ്ങള്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തിലും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് കണ്ണന്താനം കൂട്ടിച്ചേര്‍ത്തിരുന്നു. പക്ഷെ അധികാരം ഏറ്റെടുത്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണന്താനം തന്റെ മുന്‍നിലപാട് തിരുത്തുകയായിരുന്നു.
ട്രോളുകള്‍