X
    Categories: CultureMoreNewsViews

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘മോദിയുടെ കളികള്‍’

ന്യൂഡല്‍ഹി: മോദി ഗവണ്‍മെന്റിന്റെ ഭരണ പരാജയങ്ങളും മോദിയുടെ മണ്ടത്തരങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മോദി ഗെയിംസ് എന്ന ട്വിറ്റര്‍ ട്രെന്‍ഡിലാണ്   മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളും ഭരണപരാജയവും ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ ട്വിറ്ററില്‍ മോഡി ഗെയിംസ് എന്ന ട്വിറ്റര്‍ ട്രെന്‍ഡ്  ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. നോട്ട് നിരോധനം, പൊള്ളയായ വികസന സങ്കല്‍പങ്ങള്‍, പ്രതിപക്ഷ ബഹുമാനമില്ലാത്ത നടപടികള്‍, റഫാല്‍ തുടങ്ങിയവയെല്ലാം പ്രമേയമാവുന്ന കാര്‍ട്ടൂണുകളും ട്രോളുകളും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.

നോട്ട് നിരോധനം രാജ്യത്തിന് എന്ത് നല്‍കിയെന്ന് ചോദിക്കുന്ന ട്വിറ്റില്‍ നോട്ട് നിരോധനം മൂലമുണ്ടായ വന്‍ സാമ്പത്തിക നഷ്ടത്തെ ചൂണ്ടിക്കാണിക്കുന്നു. പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ 8000 കോടി, 3.5 മില്യന്‍ തൊഴിലുകള്‍ ഇല്ലാതായി, ജി.ഡി.പിയില്‍ 1.5% കുറവുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ ട്വീറ്റില്‍ പറയുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടിസ്ഥാന വികസനത്തോട് മുഖം തിരിക്കുന്ന മോദി പ്രതിമകള്‍ ചൂണ്ടിക്കാട്ടി വികസനം എന്ന് പറയുന്നതിനേയും ട്വീറ്റുകള്‍ ശക്തമായി പരിഹസിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: