X
    Categories: Newsworld

ചൈനയില്‍ അട്ടിമറിയെന്ന് സോഷ്യല്‍ മീഡിയ അഭ്യൂഹം

ബെയ്ജിങ്: ചൈനയില്‍ പട്ടാള അട്ടിമറിയെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം. ബെയ്ജിങ് എയര്‍പോര്‍ട്ടില്‍നിന്നുള്ള ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതും തലസ്ഥാന നഗരിയിലെ വന്‍ സൈനിക വിന്യാസവും ചൂണ്ടിക്കാട്ടിയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജിന്‍പിങ് ഉസ്‌ബെക്കിസ്താനിലെ സമര്‍ഖന്തിലേക്ക് പോയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതര്‍ ചേര്‍ന്ന് അദ്ദേഹത്തെ സൈനിക തലപ്പത്ത് നീക്കിയെന്ന അഭ്യൂഹവും ശക്തമാണ്. ട്വിറ്ററിലെ അഭ്യൂഹങ്ങള്‍ക്കപ്പുറം ഈ വര്‍ത്തയില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിയാബാവോയുമാണ് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ നിയന്ത്രണം ജിന്‍പിങ്ങില്‍നിന്ന് പിടിച്ചുവാങ്ങാന്‍ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ അംഗം സോങ് പിങ്ങിനെ പ്രേരിപ്പിച്ചതെന്ന് ന്യൂസ് ഹൈലാന്‍ഡ് വിഷന്‍ പറയുന്നു. പ്രസിഡന്റ് അടക്കം ഉന്നതരുടെയും കുടുംബാംഗങ്ങളുടെയും വിദേശ പ്രതിനിധികളുടെയും സംരക്ഷണച്ചുമതല സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോക്കാണ്. തനിക്കെതിരെയുള്ള നീക്കങ്ങള്‍ അറിഞ്ഞ ജിന്‍പിങ് രാജ്യത്തേക്ക് മടങ്ങിയെങ്കിലും ബെയ്ജിങ് വിമാനത്താവളത്തില്‍ സൈന്യം അദ്ദേഹത്തെ തടഞ്ഞുവെച്ച് വീട്ടു തടങ്കലിലേക്ക് മാറ്റിയെന്നാണ് മറ്റൊരു അഭ്യൂഹം.

മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയുടെ നിയന്ത്രണത്തിലാണ് ചൈനയിലിപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ജനറല്‍ ലി ചൗമിങ് അടുത്ത പ്രസിഡന്റാകുമെന്ന് ഒരു വിഭാഗം പറയുന്നു. അഭ്യൂഹങ്ങള്‍ക്ക് കരുത്ത് ചൂടുപകര്‍ന്ന് ചൈനീസ് ലബിറേഷന്‍ ആര്‍മിയുടെ വന്‍ വാഹനവ്യൂഹം ബെയ്ജിങ്ങിലേക്ക് നീങ്ങുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സൈനിക വാഹനവ്യൂഹ നിര 80 കിലോമീറ്റര്‍ നീണ്ടുവെന്നാണ് മറ്റൊരു വാര്‍ത്ത. കഴിഞ്ഞ ദിവസം അജ്ഞാത കാരണങ്ങളാല്‍ ഒമ്പതിനായിരത്തോളം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇക്കാര്യം ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ കാരണം വ്യക്തമല്ല.

Test User: