സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകയും ബിജെപി നേതാവുമായ അശ്വനി ഉപാധ്യയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിലവില്‍ ഉള്ള അക്കൗണ്ടുകളില്‍ പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതാണ്. പ്രമുഖരുടെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ നിലവിലുണ്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ഇവ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും സാമൂഹ്യ മാധ്യമങ്ങളിലെ നിയന്ത്രണം ഗുണചെയ്യുമെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.
സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി പൊതുതാല്‍പര്യ ഹര്‍ജി
Related Post