കോഴിക്കോട്: സമൂഹ മാധ്യമ അക്കൗണ്ടുകളായ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രം, വാട്‌സപ്പ് അക്കൗണ്ടുകള്‍ പണി മുടക്കി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആപ്പുകള്‍ പ്രവര്‍ത്തന രഹിതമായത്. കാരണം വ്യക്തമല്ല. ആഗോള വ്യാപകമായി പ്രവര്‍ത്തന രഹിതമായിട്ടുണ്ട്.
ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവന്ന് ഫേസ്ബുക്ക് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. തടസം നേരിടുന്നതായി വാട്‌സപ്പും ട്വിറ്ററിലൂടെ അറിയിച്ചു. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമക്ക് നന്ദിയെന്നും വാട്‌സപ്പ് ട്വീറ്റ് ചെയ്തു.
മെസേജുകള്‍ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് ഈ ആപ്പുകള്‍. ആപ്പുകളില്‍ പ്രവേശിക്കാനും കഴിയുന്നില്ല. വാട്‌സപ്പ് ഉള്‍പെടെ പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധവുമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. സമീപ കാലത്തായി വാട്‌സപ്പ് ഉള്‍പെടെയുള്ള ആപ്പുകള്‍ ഇടക്കിടെ പണിമുടക്കാറുണ്ട്. തുടര്‍ന്ന് ട്വിറ്ററിലാണ് ഇതുസംബന്ധിച്ച കാരണം ആളുകള്‍ പരതാറുള്ളത്.
മെസേജുകള്‍ അയക്കുമ്പോള്‍ സെന്റിങ് എന്നു മാത്രമാണ് ഇന്‍സ്റ്റഗ്രമില്‍ കാണിക്കുന്നത്. വാട്‌സപ്പില്‍ ആദ്യടിക്ക് കാണിക്കുന്നില്ല. സെര്‍വര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണം.