തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തതോടെ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീല. കണ്ണന്താനത്തിന്റെ സഹമന്ത്രി സ്ഥാനം സംബന്ധിച്ച് ഷീല നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വതസിദ്ധമായ ഭാഷയില്‍ കണ്ണന്താനത്തെക്കുറിച്ച് ഷീല പറഞ്ഞ വാക്കുകള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്വകാര്യവാര്‍ത്ത മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷീല കണ്ണന്താനത്തെക്കുറിച്ച് പറഞ്ഞത്.
കോട്ടയം ജില്ലാ കലക്ടര്‍, കാഞ്ഞിരപ്പള്ളി എംഎല്‍എ തുടങ്ങിയ പദവികള്‍ വഹിച്ച കണ്ണന്താനത്തെക്കുറിച്ച് ഷീല പറയുന്നത് ഇങ്ങനെ:
‘ പണ്ടു മുതല്‍ ഈ പുള്ളി പറയുന്നതാ ചാടും ചാടും എന്ന്. ഞാന്‍ ഇരുപത്തിരണ്ടു വര്‍ഷം പിടിച്ചു നിര്‍ത്തി. എന്നാലല്ലെ പെന്‍ഷന്‍ കിട്ടുള്ളൂ. ഞാന്‍ വഴക്കു പറഞ്ഞ് നിര്‍ത്തീതാ. തമ്പുരാനോട് ഞാന്‍ കണ്ണീരോടെ പറയും, എന്റെ ദൈവമേ ആരും പുള്ളിക്ക് സീറ്റ് കൊടുക്കരുതേ. അപ്പോ പുള്ളി ഒരിക്കലും ചാടത്തില്ലല്ലോ. ഒരു ദിവസം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ജോലി കളയുന്നതില്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് 30ന് രാജിവെച്ചയാള്‍ ഏപ്രില്‍ 30ന് എംഎല്‍എയായപ്പോള്‍ അതിയായ സന്തോഷം തോന്നി’, ഷീല പറയുന്നു.
അതേസമയം, കണ്ണന്താനത്തിന്റെ സഹമന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചും ഷീലക്കു പറയാനുണ്ടായിരുന്നു. തന്റെ പ്രസ്താവന ഡബ്‌സ്മാഷിലൂടെയും മറ്റും തരംഗമായത് അറിയാന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ആവേശം കൊണ്ടാണ് അത്തരത്തില്‍ സംസാരിക്കാനിടയായത്. സണ്‍ക്ലാസ് ധരിച്ചതിനും ട്രോള്‍ ഇറങ്ങിയിരുന്നു. തന്റെ കാരണം കൊണ്ട് ആരെയെങ്കിലും സന്തോഷപ്പെടുത്തുന്നുണ്ടെങ്കില്‍ അതില്‍ തനിക്ക് അതിയായി സന്തോഷമുണ്ടെന്നും ഷീല പറഞ്ഞു.