കൊച്ചി: കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. രണ്ടുവര്‍ഷം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ചോദ്യകര്‍ത്താവിന് നല്‍കിയ മറുപടിയാണ് ചര്‍ച്ചയായത്്. സിനിമയില്‍ നിന്ന് കവിതയിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിന് സൗകര്യമില്ലെന്നായിരുന്നു ചുള്ളിക്കാടിന്റെ മറുപടി.
‘കവിതയില്‍ നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,’ എന്നായിരുന്നു ചോദ്യോത്തര വേളയില്‍ സദസ്സില്‍ നിന്നും ഒരാള്‍ ചുള്ളിക്കാടിനോട് ചോദിച്ചത്. ‘സൗകര്യമില്ല,’ എന്നാണ് ചുള്ളിക്കാട് ചോദ്യകര്‍ത്താവിന് മറുപടി നല്‍കിയത്. പിന്നീട് തനിക്കിഷ്ടമുള്ള പോലെയാണ് ജീവിക്കുകയെന്നും മറ്റുള്ളവരെ പ്പോലെ ജീവിക്കാന്‍ കഴിയില്ലെന്നും ചുള്ളിക്കാട് പറഞ്ഞിരുന്നു. ഇതായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
ചുള്ളിക്കാടിന്റെ മറുപടി ചോദ്യകര്‍ത്താവിനെ അപമാനിക്കുന്നതായിരുന്നു എന്നാണ്് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. ചുള്ളിക്കാടിന്റെ അഹങ്കാരഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും വിമര്‍ശനം ഉയരുകയായിരുന്നു.