തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയില്‍ തക്കാളിയുടെ വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 രൂപയാണ് തക്കാളിയുടെ വില. കഴിഞ്ഞ ദിവസങ്ങളില്‍ 35 രൂപയായിരുന്നു തക്കാളി വില.
ഇഞ്ചിക്ക് കിലോ 240 രൂപയാണ് എറണാകുളത്തെ നിരക്ക്. തമിഴ്‌നാട്ടിലെ ഉല്‍പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണം. മഴ കുറഞ്ഞതിനാല്‍ തമിഴ്‌നാട്ടിലെ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞു.
25 രൂപയുണ്ടായിരുന്ന വഴുതനങ്ങയുടെ വില 40 ലെത്തി. 15 രൂപയായിരുന്ന പടവലത്തിന്റെ വില 25 ആയി ഉയര്‍ന്നു. 40 രൂപ ആയിരുന്ന കടച്ചക്കയുടെ വില 60 ലെത്തി. വെണ്ടയുടെ വില 25 ല്‍ നിന്നും 45 രൂപയിലെത്തി. 30 രൂപ വിലയുണ്ടായിരുന്ന പയര്‍ വില 80 രൂപ വരെയാണ്.