X

ലാത്തിയടിയും ഉന്തും സഹിക്കാന്‍ തയ്യാര്‍; രാജ്യത്തെ സംരക്ഷിക്കുകയാണ് ജോലി- രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഹത്രാസിലേക്കുള്ള യാത്രയില്‍ തന്നെ തള്ളിവീഴ്ത്തിയ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ഗാന്ധി. തന്നെ തള്ളിയിട്ടത് ഒരു വലിയ പ്രശ്‌നമായി കാണുന്നില്ല എന്നും രാജ്യത്തെ സംരക്ഷിക്കുകയാണ് നമ്മുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘രാജ്യത്തെ മുഴുവന്‍ മൂലയിലേക്ക് തള്ളിയിടുകയും മര്‍ദ്ദിക്കുകയുമാണ്. അതു കൊണ്ടു തന്നെ എന്നെ തള്ളിയിട്ടതില്‍ എന്താണിത്ര വലിയ കാര്യം. നമ്മുടെ ജോലി രാജ്യത്തെ സംരക്ഷിക്കുകയാണ്. നമ്മള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കും. സര്‍ക്കാറിനെതിരെ നിന്നാല്‍ തള്ളി വീഴ്ത്തുന്ന സാഹചര്യമാണ് ഇപ്പോള്‍. ലാത്തിയും ഉന്തും സഹിക്കാന്‍ തയ്യാറാണ്’ – അദ്ദേഹം പറഞ്ഞു.

‘പെണ്‍മക്കളുള്ളവര്‍ക്ക് ഇത് മനസ്സിലാകും. നിങ്ങള്‍ക്ക് ഒരു മകളുണ്ടോ? സങ്കല്‍പ്പിച്ചു നോക്കൂ. നിങ്ങളുടെ മകനെ കൊന്നു കളഞ്ഞിട്ട് നിങ്ങളെ വീട്ടില്‍ ബന്ദിയാക്കിയിരിക്കുകയാണ്. വായ തുറക്കരുത് എന്ന് പറഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധി പോകും യുപി ഗവണ്‍മെന്റ് ഇവിടെ തന്നെയുണ്ടാകും എന്ന് അവര്‍ പറയുകയും ചെയ്യുന്നു. അതു കൊണ്ടാണ് ഞാന്‍ അവിടെ പോയത്. അവരെ ഒറ്റയ്ക്കാക്കരുതെന്ന് തോന്നി. ലൈംഗികാതിക്രമം നേരിട്ട എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാന്‍ ഇവിടെയുള്ളത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചയാണ് ഹത്രാസിലെത്തി രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചത്. നേരത്തെ, ഇരുവരുടെയും സന്ദര്‍ശനം സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.

Test User: