ലോകത്തെ ഏറ്റവും ചൂടേറിയ മരുഭൂമിയായ സഹാറ തണുത്തു വിറക്കുന്നു. സഹാറയിലേക്ക് പ്രവേശിക്കുന്ന അള്‍ജീരിയയിലെ ഐന്‍സെഫ്രയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസാണിപ്പോള്‍.
ഐന്‍സെഫ്രയില്‍ പൊതുവെ 35 ഡിഗ്രിയും അതിനു മുകളിലുമാണ് താപനിലയുണ്ടാകാറുള്ളത്. നേരത്തെ ചൂട് കൊണ്ട് പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നെങ്കില്‍ ഇപ്പോള്‍ തണുപ്പു കൊണ്ട് വീടിനുള്ളില്‍ ഇരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ജനങ്ങള്‍ പറയുന്നു.
സഹാറക്കും അറ്റ്‌ലസ് പര്‍വ്വതനിരകള്‍ക്കുമിടയില്‍ അപൂര്‍വമായാണ് ഇത്രയും തണുത്തുറഞ്ഞ അവസ്ഥയുണ്ടാകുന്നത്. 37 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇതിനു മുമ്പ് സഹാറയില്‍ മഞ്ഞുവീഴ്ചയുണ്ടാകുന്നത്.
കാലാവസ്ഥ വ്യതിയാനമാണ് ജനുവരിയിലും സഹാറയില്‍ തണുപ്പു കൂട്ടാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സഹാറയിലെ അപൂര്‍വ മഞ്ഞു വീഴ്ച കാണുന്നതിന് നിരവധി സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്.