X
    Categories: MoreNews

സ്നേഹ സംഗമം പരിപാടികൾ മാനവ ഐക്യത്തിനും മതസൗഹാർദ്ധത്തിനും വഴി തുറക്കുന്നു

കോയമ്പത്തൂർ :- സ്നേഹം സഹാനുഭൂതി സഹിഷ്ണുത എന്നീ മൂല്യങ്ങൾ നഷ്ടപ്പെടുമ്പോഴാണ് സമുദായങ്ങൾ തെറ്റായ പാതയിൽ എത്തുന്നതെന്നു മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ്തങ്ങൾ പ്രസ്താവിച്ചു. കോയമ്പത്തൂർ ജില്ല കെ എം സി സി എന്‍എസ്‌കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മാനവികതയുടെ ഏറ്റവും വലിയ പ്രണാമം പരസ്പരം തിരിച്ചറിയലും സഹവർത്തതിലൂടെയുള്ള സഹായ സഹകരണവുമാണ്. മറ്റൊരാളുടെ വേദനയിൽ പങ്ക് ചേരുമ്പോഴും പ്രതീക്ഷിക്കാത്ത സഹായം ചെയ്തുകൊടുക്കുമ്പോഴും അയാളുടെ കണ്ണുകൾ അനീതിയിൽനിന്നും നീതിയിലേക്ക് വഴി മാറുന്നു. യഥാർത്ഥത്തിൽ ഇത് വഴി സംജാതമാവുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്. സേവനമനസ്ഥിതിയിലൂടെ നമുക്ക് കാഴ്ച വെയ്ക്കാൻ കഴിയുന്ന ഓരോ നടപടിയും മറ്റൊരാളുടെ ജീവിതത്തെ മാറ്റാൻ ശേഷിയുള്ളതാണ്. മാനവികതയുള്ള ഹൃദയങ്ങൾ ലോകത്തെ മാറ്റാൻ കഴിവുള്ള ഏറ്റവും വലിയ ആയുധമാണ്. നിങ്ങളുടെ ജീവിത വിജയക്കുതിപ്പിലേക്കു എത്തിക്കാൻ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. സാങ്കേതിക വിദ്യയുടെ പുരോഗതിയിലും സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങളിലും നമ്മൾ പലപ്പോഴും മാനവികത മറന്നുപോകുന്നു. സ്നേഹത്തിലൂടെയും സൗഹാർദ്ധത്തിലൂടെയും പരസ്പരം കൈപിടിച്ച് ചേർന്നു നിൽകുമ്പോഴാണ് നാം ഒരു സമൂഹമായി ഒരു രാജ്യമായി ഒരു ലോകമായി ഉയരുന്നത്. ആഗോളത്തലത്തിൽ ഇന്ന് കാണുന്ന പ്രതിസന്ധികൾക്കു സ്നേഹമില്ലായ്മയും മാനവികതയുടെ അഭാവവുമാണ് കാരണം. ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാവുകയാണ് കെ എം സി സി പോലുള്ള സംഘടനകൾ നടത്തുന്ന സ്നേഹസംഗമം പരിപാടികൾ എന്നും അദ്ദേഹം പറഞ്ഞു.

എംഎസ്എഫ് അഖിലേന്ത്യാ സെക്രട്ടറി പുളിയാൻഗുഡി അമീൻ മുഖ്യ പ്രഭാഷണം നടത്തി പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പിഎംഎ ഗഫൂർ ,എ ഐ കെ എം സി സി അഖിലേന്ത്യാ പ്രസിഡന്റ്‌ എംകെ നൗഷാദ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെപി മുഹമ്മദ്‌ , തമിഴ്നാട് സംസ്ഥാന പ്രസിഡന്റ്‌ കുഞ്ഞിമോൻ ഹാജി സംസ്ഥാന ട്രെഷറർ എംഎ റഷീദ് ,ഹാഫിസ് ഷമീർ വെട്ടം , എന്‍ ഹർഷാദ് ,ഷാഫി പുതിയാടം റഷീദ് കെകെ, ശിബ്‌ലി നുഅമാൻ മുസ്ലിംലീഗ് നേതാക്കളായ ബി അബ്ദുൽ ഗഫൂർ, എം ഇ ഷാഹുൽഹമീദ് , എസ്എം അയ്യൂബ്, എ ഹാജ അമാനുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .വേദിയിൽ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.

webdesk17: