X

വിമാനത്തില്‍ പാമ്പ്; ഭീതിയിലാഴ്ന്ന് യാത്രികര്‍

ഹോളിവുഡിനെ ത്രില്ലടിപ്പിപ്പിച്ച സിനിമ ‘സ്നേക്സ് ഓണ്‍ എ പ്ലെയിനി’നെ അനുസ്മരിപ്പിക്കും വിധം പേടിപ്പെടുത്തുന്ന രംഗങ്ങളുമായാണ് മെക്സിക്കന്‍ വിമാനം ഇന്നലെ പുറപ്പെട്ടത്. മെക്സിക്കന്‍ യാത്രാവിമാനമായ എയറോമെക്സിക്കന്‍ വിമാനത്തിലാണ് കഴിഞ്ഞ ഞായറാഴ്ച യാത്രക്കാരെ ഭീതിയിലാഴ്ത്തിയ പാമ്പ് അനുഭവങ്ങളുണ്ടായത്.

മെക്സിക്കന്‍ പട്ടണമായ ടോറിയോണില്‍ നിന്നും പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിന്റെ ക്യാബിനു മുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന പച്ചനിറത്തിലുള്ള വലിയ
പാമ്പ്, യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.

കാബിനില്‍ തൂങ്ങികിടന്ന പാമ്പ് ഏതു നിമിഷവും താഴെ യാത്രക്കാര്‍ക്കിടയിലേക്കു വീഴുമെന്ന സ്ഥിതിയിലായിരുന്നു. എന്നാല്‍ യാത്രക്കാരുടെ അടിയന്തിരമായ ഇടപ്പെടലുകള്‍ ആര്‍ക്കും പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണമായി.

അതേസമയം പാമ്പിനെ കണ്ട് യാത്രക്കാരില്‍ ചിലര്‍ പരിഭ്രമിച്ചെങ്കിലും സമയോചിതമായുള്ള മറ്റ് യാത്രക്കാരുടെ ഇടപ്പെടല്‍ വഷയം ലഘൂകരിച്ചു.

എന്നാല്‍ വിമാനത്തിലെ അഞ്ചും ആറും ക്യാബിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഭീതിയാല്‍ ഇരുപ്പിടത്തില്‍ തന്നെ കുരുങ്ങിപോയിരുന്നു. അവര്‍ക്ക് വിമാന ജീവനക്കാരും സഹയാത്രികരും സംരക്ഷണാര്‍ത്ഥം പുതപ്പുകള്‍ നല്‍കി.

അതേസമയം ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുമുമ്പേതന്നെ യാത്രക്കാരില്‍ ചിലര്‍ തുണിയും മറ്റും ഉപയോഗിച്ച് പാമ്പിനെ കീഴക്കിയിരുന്നു. തുടര്‍ന്നു സുരക്ഷാ ഉദ്യേഗസ്ഥരെത്തി പാമ്പിനെ പിടികൂടി.

പാമ്പ് എങ്ങനെയാണ് വിമാനത്തിനുള്ളില്‍ എത്തിപ്പെട്ടതെന്നറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയറോ മെക്സിക്കോ അധികൃതര്‍ അറിയിച്ചു.

chandrika: