X
    Categories: Newsworld

പുതപ്പിനുള്ളില്‍ വിഷപ്പാമ്പ്; കിടന്നപ്പോള്‍ പെണ്‍കുട്ടിക്ക് കടിയേറ്റത് രണ്ടു തവണ, പിന്നീട് സംഭവിച്ചത്

Mulga snake (Pseudechis australis)

കിടക്കയില്‍ കിടക്കുകയായിരുന്ന പത്തു വയസുകാരിക്ക് പാമ്പു കടിയേറ്റു. ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ് നഗരത്തിലാണ് സംഭവം. കിടക്കയിലെ പുതപ്പിനടിയില്‍ പതുങ്ങിക്കിടക്കുകയായിരുന്ന പാമ്പ് പെണ്‍കുട്ടി കിടന്നപ്പോള്‍ കടിക്കുകയായിരുന്നു. കാലില്‍ കടിച്ചതോടെ മറുകാലു കൊണ്ട് പാമ്പിനെ തട്ടിമാറ്റാന്‍ നോക്കി. ഇതോടെ വീണ്ടും കടിയേല്‍ക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളിലൊന്നായ കിങ് ബ്രൗണ്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്.

ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പാമ്പു പിടുത്ത വിദഗ്ധന്‍ റെക്‌സ് നെയ്ന്‍ഡ്രോഫാണ് കൂറ്റന്‍ വിഷപ്പാമ്പിനെ പിടികൂടിയത്.

അതീവ അപകടകാരികളായ പാമ്പുകളാണ് കിങ് ബ്രൗണ്‍ സ്‌നേക്കുകള്‍. എലിയെയോ വലിയയിനം പല്ലിവര്‍ഗത്തെയോ തേടിയാകാം വീടിനുള്ളിലേക്ക് കടന്നതെന്നാണ് നിഗമനം. ഇത്തരം മൃഗങ്ങളുടെ ഗന്ധമാകാം പാമ്പിനെ കുട്ടിയുടെ മുറിയിലേക്കാകര്‍ഷിച്ചത്. മുള്‍ഗാ പാമ്പുകളെന്നും ഈ വിഭാഗത്തില്‍ പെട്ട പാമ്പുകള്‍ അറിയപ്പെടാറുണ്ട്. ഇവയുടെ കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടും.

പാമ്പു കടിയേറ്റിട്ടും മനഃസാന്നിധ്യം കൈവിടാത്ത പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പെരുമാറ്റമാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

web desk 1: