എസ്.എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസുകളിലും അടക്കം ഉള്‍പ്പെട്ടവര്‍ ട്രസ്റ്റിന്റെ ഭാരവാഹിത്വ സ്ഥാനത്തുനിന്നും വിട്ടു നില്‍ക്കണമെന്ന ഭേദഗതിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെതിരേയും ഈ വിധി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ ചെറിയന്നൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ബൈലോ പുതുക്കി ഉത്തരവിറക്കിയത്. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന മാറ്റമാണ് നിലവില്‍ വന്നിരിക്കുന്നത്.