തളിപ്പറമ്പ്: അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) ബാധിച്ച മാട്ടൂല്‍ സ്വദേശിനി അഫ്ര(15) അന്തരിച്ചു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഖബറടക്കം ഇന്ന് ഉച്ചക്ക് ഒന്നിന് ശേഷം മാട്ടൂല്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരന്‍ രണ്ടു വയസുകാരന്‍ മുഹമ്മദിനും തനിക്കുള്ള അതേ രോഗം ബാധിച്ചതറിഞ്ഞ അഫ്രയുടെ അഭ്യര്‍ത്ഥനയാണ് പിന്നീട് മലയാളികള്‍ ഏറ്റെടുത്തത്.
46 കോടി രൂപയാണ് അന്ന് സ്വരൂപിച്ചത്. ബാക്കി തുക സമാന രോഗം ബാധിച്ചവര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാരിലേക്കും നല്‍കി. മുഹമ്മദിന്റെ തുടര്‍ചികിത്സ ആസ്റ്റര്‍ മിംസില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അഫ്രയുടെ മരണം. മാട്ടൂല്‍ സെന്‍ട്രലിലെ റഫീഖ് മറിയുമ്മ ദമ്പതികളുടെ മകളാണ്. അന്‍സില സഹോദരിയാണ്.