X

സ്മൃതി ഇറാനിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ മുസ്ലിം ലീഗ് പാര്‍ട്ടിക്കെതിരെ സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുസ്്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

വളരെ വേദനാജനകമായ നിരീക്ഷണങ്ങളാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയെ കുറിച്ച് വനിത, ശിശു വികസന മന്ത്രി സ്മൃതി ഇറാനി നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മതേതര പ്രതിച്ഛായ തകര്‍ക്കാനല്ലാതെ മറ്റൊന്നുമല്ല അവരുടെ ഭാഗത്തുനിന്നുള്ള പ്രസ്താവന. മുസ്ലിം ലീഗ് എപ്പോഴും സാമുദായിക സൗഹാര്‍ദത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ മതി. തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസംഗത്തിന്റെ ഭാഗം നീക്കം ചെയ്യണമെന്ന് ഇ.ടി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

webdesk11: