ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്ത് നിന്നും സ്മൃതി ഇറാനിയെ പുറത്താക്കി. വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നീതി ആയോഗില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് സ്മൃതി ഇറാനിയെ നീതി ആയോഗില്‍ നിന്ന് നീക്കിയത്. സ്മൃതിക്ക് പകരം മന്ത്രി ഇന്ദ്രജിത്ത് സിങ്ങിനെ ഉള്‍പ്പെടുത്തി. ജൂണ്‍ 17ന് പ്രധാനമന്ത്രി അടക്കം പങ്കെടുക്കുന്ന നീതി ആയോഗിന്റെ യോഗം നടക്കാനിരിക്കെയാണ് മാറ്റം. ഒരു മാസം മുമ്പാണ് വാര്‍ത്താവിനിമയ മന്ത്രിസ്ഥാനത്ത് നിന്നും സ്മൃതി ഇറാനിയെ മാറ്റിയത്. നിലവില്‍ സ്മൃതി ഇറാനിക്ക് ടെക്‌സ്റ്റൈയില്‍ മന്ത്രാലയത്തിന്റെ ചുമതല മാത്രമാണുള്ളത്.