ലഖ്‌നൗ: സ്മൃതി ഇറാനിയുടെ ‘വലംകൈ’ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമേത്തിയില്‍ സ്മൃതിയുടെ പ്രധാനപ്പെട്ട സഹായികളിലൊരാളായ രവി ദത്ത് മിശ്രയാണ് കോണ്‍ഗ്രസ്സിലേക്കെത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേത്തിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്.
സ്മൃതി ഇറാനിയുടെ അടുത്ത സഹായികളിലൊരാളാണ് രവിദത്ത്. സമൃതി ഇറാനിയെ അമേത്തിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്ന് പൊതുവെ സംസാരമുണ്ട്. നേരത്തെ, ബി.ജെ.പിയില്‍ എത്തുന്നതിന് മുമ്പ് സമാജ് വാദി പാര്‍ട്ടിയില്‍ മന്ത്രിയായിട്ടുണ്ട് രവിദത്ത്. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ രാഹുല്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കുറിയും സ്മൃതി ഇറാനിയെ തന്നെയാണ് രാഹുല്‍ നേരിടുന്നത്. മെയ് 6 നാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.