X
    Categories: indiaNews

വിമാനത്തില്‍ പുകവലി; അന്വഷണം തുടങ്ങി

ന്യൂഡല്‍ഹി: വിമാനത്തില്‍വച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പുകവലിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ഗുഡ്ഗാവ് സ്വദേശിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ ബോബി കതാരിയാണ് പുകവലിച്ചത്.

ഇതിന്റെ ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തു. അപകടകരമാം വിധത്തില്‍ വിമാനത്തിലെ സീറ്റില്‍ കിടന്ന് സിഗരറ്റ്, ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയും തുടര്‍ന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇത് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.

Test User: