X
    Categories: News

വിമാനത്തില്‍ പുകവലി; യാത്രക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: വിമാനയാത്രക്കിടെ ബീഡി വലിച്ച 56കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ആകാശ എയര്‍ലൈന്‍സിന്റെ അഹമ്മദാബാദ്-ബെംഗളൂരു സര്‍വീസിനിടെയാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയായ പ്രവീണ്‍ കുമാറിനെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്റു ചെയ്തപ്പോള്‍ പൊലീസ് അറസ്റ്റു ചെയ്തത്. വിമാനത്തിന്റെ ശുചിമുറിയില്‍ വെച്ച് ഇയാള്‍ പുക വലിക്കുന്നത് വിമാന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തന്റെ ആദ്യ യാത്രയാണെന്നും വിമാനത്തില്‍ പുകവലിക്കാന്‍ പാടില്ലെന്ന നിയമത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ട്രയിനില്‍ യാത്ര ചെയ്യുമ്പോള്‍ ശുചിമുറിയില്‍ നിന്നും പുക വലിക്കാറുണ്ട്. ഇതേപോലെ വിമാനത്തിലും ചെയ്യാമെന്ന ധാരണയിലാണ് താന്‍ പുക വലിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. നിലവില്‍ പ്രതി ബെംഗളൂരു സെന്‍ട്രല്‍ ജയിലിലാണ്. അതേസമയം, സുരക്ഷാ പരിശോധനക്കിടെ ബീഡി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത് കനത്ത സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

webdesk11: