X
    Categories: indiaNews

പുകവലി ആരോഗ്യത്തിന് ഹാനികരം; മുന്നറിയിപ്പ് ഒടിടിയിലും നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിയേറ്ററുകളിലും ചാനലുകളിലും കാണിക്കുന്നത് പോലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ കാണിക്കണമെന്നാണ് നിര്‍ദേശം.

ലോക പുകയില വിരുദ്ധ ദിനത്തിലാണ് 2004ലെ സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രോഡക്ട്‌സ് ആക്ടില്‍ ഭേദഗതി വരുത്തി കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്. 13നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളില്‍ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിജ്ഞാപനമനുസരിച്ച്, പുകയില ഉത്പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്‌ക്രീനിന്റെ അടിയില്‍ പുകയില വിരുദ്ധ മുന്നറിയിപ്പ് ഉള്‍പ്പെടുത്തണം. പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കന്‍ഡ് വീതം പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശം ഉള്‍പ്പെടുത്തണം.

 

webdesk11: