ന്യൂഡല്‍ഹി: ഈ മാസം 25 മുതല്‍ ഡല്‍ഹിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം ലഭിക്കണമെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (പി.യു.സി) നിര്‍ബന്ധം. വാഹന ഉടമകള്‍ക്ക് ഇന്ധനം നല്‍കാന്‍ പി.യു.സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.
പരസ്ഥിതി, ഗതാഗതം, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനായാണ് പി.യു.സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.