ബ്രിസ്‌ബെയ്ന്‍: നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയക്ക് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ 328ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍ഓസ്‌ട്രേലിയ 328/10 130.3ഓവര്‍ (സറ്റീവ് സ്മിത്ത് 141*, ഷോണ്‍ മാര്‍ഷ് 51, സ്റ്റുവേര്‍ഡ് ബ്രോഡ് 3/49, ജെയിംസ് ആന്‍ഡേഴ്‌സന്‍ 2/50) , ഇംഗ്ലണ്ട് 302/10 116.4 ഓവര്‍ (ജെയിംസ് വിന്‍സ്83, ദേവിഡ് മലാന്‍56, മിച്ചല്‍ സ്റ്റാര്‍ക്3/77, പാറ്റ് കമിന്‍സ്3/85)
കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയാണ് ഗാബയില്‍ ഓസീസ് നായന്‍ സ്മിത്ത് നേടിയത്. 261 പന്തിലാണ് താരം തന്റെ ശതകം പൂര്‍ത്തിയാക്കിയത്. ആനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ നായകന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ച സ്മിത്ത് 326 പന്തുകള്‍ നേരിട്ട് 14 ഫോറിന്റെ അകമ്പടിയോടെ 141 റണ്‍സുമായി പുറത്താകാതെ നിന്നു. ആഷസിലെ തിളക്കമാര്‍ന്ന ഒരു ഇന്നിങ്‌സ് തന്നെയാണ് കളിച്ചതെന്നതില്‍ സ്മിത്തിന് തല ഉയര്‍ത്താം. നാലിന് 165 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഓസ്‌ട്രേലിയക്ക് 10 റണ്‍സിനിടെ ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റ് നഷ്ടമായി .141 പന്തില്‍ 51 റണ്‍സുമായാണ് മാര്‍ഷ് പുറത്തായത്. പിന്നീട് തുടരെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ആന്‍ഡേഴ്‌സനും , സ്റ്റുവര്‍ഡ് ബ്രോഡും കളി ഇംഗ്ലണ്ടിന്റെ വരുത്തിയിലേക്ക് അടുപ്പിച്ചു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ക്യാപ്റ്റനൊപ്പം ചേര്‍ന്ന പാറ്റ് കുമിന്‍സ് 42 റണ്‍സുമായി നായകന് മികച്ച പിന്തുണ നല്‍കി. ആറു റണ്‍സുമായി ജോഷ് ഹസില്‍വുഡ് മടങ്ങിയതോടെ ഓസീസ് ലീഡു വഴങ്ങുമെന്നു തോന്നിച്ചു.പത്താം വിക്കറ്റില്‍ നതാന്‍ ലിയോണിനൊപ്പം 30 റണ്‍സിന്റെ നിര്‍ണായക പാര്‍ട്ട്ണര്‍ഷിപ്പുമായി ഓസീസിന് ലീഡു നേടിക്കൊടുക്കുകയായിരുന്നു സ്മിത്ത്. ഒമ്പതു റണ്‍സ് നേടിയ ലിയോണിനെ പുറത്താക്കി ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് അവസാനപ്പിച്ചത്. ഇംഗ്ലണ്ടിനായി ബ്രോഡ് മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍, മോയിന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് യുവതാരങ്ങളായ മാര്‍ക് സ്‌റ്റോണ്‍മാന്റെയും (53) ജെയിംസ് വിന്‍സിന്റെയും (83) ഡേവിഡ് മലാന്റെയും(56) മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 302 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. ഓസീസിനായി സറ്റാര്‍ക്കും കമിന്‍സും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.