ഒരു സ്മാര്‍ട്ടഫോണ്‍ കൈയ്യിലില്ലാത്തവരെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആളുകളുമായി ബന്ധപ്പെടാന്‍ മാത്രമല്ല എന്റര്‍ടെയ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന നിലയിലും അറിവ് നേടാനുള്ള വഴിയായിട്ടും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ രാപകലില്ലാതെ ഉപകാരപ്പെടുന്ന സ്മാര്‍ട്‌ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാന്‍ ചില വഴികള്‍ നോക്കാം.
ലൈവ് വാള്‍പേപ്പറുകള്‍ ഒഴിവാക്കുക; ഇരുണ്ടത് ഉപയോഗിക്കുക
സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേകള്‍ എല്‍സിഡി, അമോലെഡ് എന്നിങ്ങനെ പ്രധാനമായും രണ്ട് തരമാണ് ഉള്ളത്. ഡിസ്‌പ്ലേയിലെ ഓരോ പിക്‌സലിനെയും പ്രകാശിപ്പിക്കുന്ന ഒരു ബാക്ക്‌ലൈറ്റിംഗ് സിസ്റ്റമാണ് എല്‍സിഡി ഉപയോഗിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേകള്‍ക്ക് വേവ്വേറെ കത്തുന്ന പിക്‌സലുകള്‍ ഉണ്ട്. നിറങ്ങള്‍ കാണിക്കാന്‍ പിക്‌സലുകള്‍ പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്ക് നിറം കാണിക്കാന്‍ പിക്‌സല്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് കൊണ്ട് തന്നെ പവര്‍ ലാഭിക്കാം. ഇതോടൊപ്പം ലൈവ് വാള്‍പേപ്പറുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
ലൊക്കേഷന്‍ സര്‍വീസസും ബ്ലൂടൂത്തും ഓഫ് ചെയ്യുക
ഏറ്റവും കൂടുതല്‍ ബാറ്ററി നഷ്ടപ്പെടാനുള്ള ഒരു കാരണം ജിപിഎസ് സംവിധാനമാണ്. ഇത് ഓണ്‍ ചെയ്തിടുന്നത് അതിവേഗം ചാര്‍ജ് നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇതോടൊപ്പം ബ്ലൂടൂത്തും ഒരുപാട് ചാര്‍ജ് വലിക്കുന്ന സംവിധാനമാണ്. അനാവശ്യമായി ഇത്തരം സംവിധാനങ്ങള്‍ ഓണ്‍ ചെയ്യുന്നത് ഒഴിവാക്കിയാല്‍ ഒരുപാട് ബാറ്ററി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സാധിക്കും.
ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍
മിനിമൈസ് ചെയ്‌തെങ്കിലും ക്ലോസ് ചെയ്യാത്ത അപ്ലിക്കേഷനുകള്‍ എല്ലാവരുടെയും ഫോണില്‍ കാണും. ഇത്തരം ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍ പ്രൊസസര്‍ സജീവമാക്കി നിര്‍ത്തുകയും ബാറ്ററി ലൈഫ് അധികമായി നഷ്ടമാകാന്‍ ഇടവരുത്തുകയും ചെയ്യും. പ്രൊസസര്‍ ഉപയോഗം കുറയ്ക്കുന്നതിനും ബാറ്ററി ലൈഫ് കൂട്ടുന്നതിനും ഇത്തരം ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യാന്‍ ശ്രദ്ധിക്കുക.
ഡിസ്‌പ്ലേ ബ്രൈറ്റ്‌നെസ് കുറച്ചിടുക
ഒരു സ്മാര്‍ട്ട്‌ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഡിസ്‌പ്ലേ. ഡിസ്‌പ്ലേ െ്രെബറ്റ്‌നെസ് ഉപയോഗിക്കാവുന്ന തരത്തില്‍ പരമാവധി കുറച്ചിടുന്നതും ബാറ്ററി ലൈഫ് കൂടാന്‍ സഹായകമാകും.
ബാറ്ററി സേവര്‍ മോഡ് ഓണാക്കുക
എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും പവര്‍ സേവിംഗ്‌സ് മോഡ് ഇല്ല, എന്നാല്‍ നിങ്ങളുടെ ഫോണില്‍ ബാറ്ററി സേവര്‍ ഉണ്ടെങ്കില്‍ ഇത് ചാര്‍ജ്ജ് നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ ബാറ്ററി ചാര്‍ജ്ജ് കുറവായിരിക്കുമ്പോള്‍ ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാം.