വാഷിങ്ടണ്‍: സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ നിന്ന് നൂറിലധികം വിഷവാതകങ്ങള്‍ പുറന്തള്ളുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വിഷവാതകങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തിയത്.
ലിഥിയം ബാറ്ററികളില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെ മനുഷ്യശരീരത്തിന് ഹാനികരമായ വാതകങ്ങളാണ് പുറന്തള്ളുന്നത്. ഇത് ത്വക്, നേത്ര, നാസിക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പറയുന്നത്. ലിഥിയം അയോണ്‍ ബാറ്ററികളിലായിരുന്നു പരിശോധന. ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണുകളില്‍ വരെ നിലവില്‍ പ്രധാന ഊര്‍ജ സ്രോതസ്സായി ഉപയോഗിക്കുന്നത് ലിഥിയം അയോണ്‍ ബാറ്ററികളാണ്. എന്നാല്‍ ഇതിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നില്ലെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ജീ സെന്‍ പറഞ്ഞു. പൂര്‍ണമായും ചാര്‍ജ്ജ് ചെയ്ത ബാറ്ററി നൂറിലധികം വിഷവാതകങ്ങള്‍ പുറന്തള്ളും. അമ്പതു ശതമാനം ചാര്‍ജ്ജുള്ള ഫോണിനേക്കാള്‍ പതിന്മടങ്ങ് കൂടുതലായിരിക്കും ഇതെന്ന് സെന്‍ പറയുന്നു.