അബുദാബി: പശ്ചിമേഷ്യയിലെ സ്മാര്‍ട്ടായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ദുബായും അബുദാബിയും.അതേസമയം 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോളതലത്തില്‍ അബുദാബി 42ാം സ്ഥാനത്തെത്തി.
കഴിഞ്ഞ 12 മാസത്തിനിടെ അബുദാബി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (ഐഎംഡി) 2020 സ്മാര്‍ട്ട് സിറ്റി സൂചികയില്‍ ഗണ്യമായ പുരോഗതി നേടി. സാമ്പത്തികവും സാങ്കേതികവുമായ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്.
കോവിഡ് 19 കാലഘട്ടത്തില്‍ സാങ്കേതികവിദ്യ എങ്ങനെ പങ്കുവഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രധാന കണ്ടെത്തലുകളുമായി സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ടെക്‌നോളജി ആന്റ് ഡിസൈന്‍ (എസ്‌യുടിഡി) യുമായി സഹകരിച്ച് ഐഎംഡി സൂചികയുടെ രണ്ടാം പതിപ്പ് പുറത്തിറക്കി. ആഗോളതലത്തില്‍ സിംഗപ്പൂര്‍, ഹെല്‍സിങ്കി, സൂറിച്ച് എന്നിവ സൂചികയില്‍ ഒന്നാമതെത്തി. നിരവധി യൂറോപ്യന്‍ നഗരങ്ങള്‍ റാങ്കിംഗില്‍ ഇടം നേടി.
ഐഇഎസ്ഇ സൂചിക അനുസരിച്ച്, ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ് എന്നിവയാണ് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്മാര്‍ട്ട് നഗരങ്ങള്‍. ആരോഗ്യം, സുരക്ഷ, മൊബിലിറ്റി, പ്രവര്‍ത്തനങ്ങള്‍, അവസരങ്ങള്‍, ഭരണം എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളിലായി 109 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പൗരന്മാരെ അവരുടെ നഗരത്തിലെ സാങ്കേതിക വ്യവസ്ഥകളെക്കുറിച്ച് സര്‍വേ നടത്തി ചോദ്യങ്ങള്‍ ചോദിച്ചു. പ്രാദേശിക രാഷ്ട്രീയത്തില്‍ പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ നഗരങ്ങള്‍ക്ക് സാങ്കേതികവിദ്യയുമായി വ്യത്യസ്തമായ സമീപനങ്ങളുണ്ടെന്നതാണ് ഈ വര്‍ഷത്തെ റാങ്കിംഗില്‍ പ്രതിഫലിക്കുന്നത്.