ന്യൂഡല്‍ഹി: ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോട് മുഖം തിരിച്ച് നഗരങ്ങള്‍. പദ്ധതി ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും 60 നഗരങ്ങള്‍ അനുവദിച്ച തുകയുടെ ഏഴ് ശതമാനം മാത്രമാണ് ചിലവഴിച്ചത്. രാജ്യത്തെ 90 നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരലിലെണ്ണാവുന്ന നഗരങ്ങള്‍ മാത്രമാണ് വികസനത്തിനായി പണം ചിലവഴിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നഗരങ്ങളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. നഗരകാര്യ മന്ത്രാലയം അനുവദിച്ച 9,860 കോടി രൂപയില്‍ ഏഴ് ശതമാനം (645 കോടി രൂപ) മാത്രമാണ് 60 നഗരങ്ങള്‍ ചിലവഴിച്ചത്. അഹമ്മദാബാദ് ആണ് ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച നഗരം. (80. 15 കോടി). ഇന്‍ഡോര്‍ (70.69 കോടി), സൂറത്ത് (43.41), ഭോപാല്‍ (42.86) എന്നീ നഗരങ്ങളും മികച്ച രീതിയില്‍ പദ്ധതിയ്ക്കായി തുക വിനിയോഗിച്ചു. വഡോദര (20. 62 കോടി) രൂപ ചിലവഴിച്ചപ്പോള്‍ സിക്കിമിനെ നാഞ്ചി 6.80 കോടിയാണ് ചിലവഴിച്ചത്.
എന്നാല്‍, തമിഴ്‌നാട്ടിലെ സേലം (അഞ്ച് ലക്ഷം), വെല്ലൂര്‍ (ആറ് ലക്ഷം), തഞ്ചാവൂര്‍ (19 ലക്ഷം) നഗരങ്ങള്‍ ഏറെ പിന്നിലാണ്. ആന്റമാന്‍ നിക്കോബാര്‍ (54 ലക്ഷം), റാഞ്ചി (35 ലക്ഷം), ഔറംഗാബാദ് (85) നഗരങ്ങളും കുറച്ച് തുക മാത്രമേ വിനിയോഗിച്ചുള്ളു.
പദ്ധതിയോട് നഗരങ്ങള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതില്‍ നഗരകാര്യ മന്ത്രാലയം അതൃപ്തി രേഖപ്പെടുത്തി. പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കുന്നതായും പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ പദ്ധതി വേഗത്തിലാക്കിയതായും നഗരകാര്യ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
നിരവധി പബ്ബുകളും, ഹോട്ടലുകളും പ്രവര്‍ത്തിക്കുന്ന മുംബൈ സേനാപതി മാര്‍ഗിലുള്ള കമല മില്‍സിലെ നാല് നില കെട്ടിടത്തില്‍ അഗ്നി പടര്‍ന്ന് 14 പേര്‍ മരിക്കുകയും 21 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി മുംബൈ നഗര ഭരണകൂടം വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ദുരന്തത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുംബൈ മേയര്‍ വിശ്വനാഥ് മഹാദേശ്വര്‍ അറിയിച്ചു.