ജയ്പൂര്‍- സംസ്ഥാനത്തെ 500 മദ്രസകള്‍ ഡിജിറ്റലാക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതിനായി 13.10 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിലാണ് 500 മദ്രസകള്‍ ആധുനിക വത്കരിക്കുന്നത്. മദ്രസകളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഒരു മദ്രസയ്ക്ക് 2.62 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. മദ്രസകള്‍ക്ക് പുറമെ സംസ്ഥാനത്തെ 344 റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. ഇതിനായി 36.56 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.