X

കേരളത്തിലെ ചെറുകിട വ്യാപാരികൾ ഫെബ്രുവരി 15-ന് കടകൾ അടച്ചിടും

കേരളത്തിലെ ചെറുകിട വ്യാപാരികൾ ഫെബ്രുവരി 15-ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം.

ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29 ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും. ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടും എന്നാണ് വിവരം.

webdesk14: