തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത് തിങ്കളാഴ്ചയായിരുന്നു.
എന്നാല്‍, ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടര്‍ന്ന് ഇന്ന് റമദാന് 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് ഖാദിമാര്‍ അറിയിക്കുകയായിരുന്നു.ഇതേ തുടര്‍ന്നാണ് നാളെയും അവധി നല്‍കിയിരിക്കുന്നത്.