X
    Categories: MoreViews

മിഠായിത്തെരുവ് തീപ്പിടിത്തം അട്ടിമറിയെന്ന്; റിപ്പോര്‍ട്ട് നല്‍കാത്തതിനു കാരണം ഇതാണ്

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന തീപ്പിടിത്തം അട്ടിമറിയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍. മിഠായിത്തെരുവിലെ എല്ലാ തീപ്പിടിത്തങ്ങളും ഇത്തരത്തില്‍ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിലുണ്ടായ തീപ്പിടിത്തവും യാദൃശ്ചികമല്ല. കട കത്തിച്ചതാണെന്നും തീവെച്ച ശേഷം ഒരാള്‍ ഓടി പോകുന്നത് കണ്ടെന്നും വിവരമുണ്ട്. കടക്കു പിന്നില്‍ ഒഴിഞ്ഞ ഇടമുണ്ടെങ്കില്‍ കട കത്തിയിരിക്കുമെന്ന അവസ്ഥയാണ്. ഒറ്റ തീപിടിത്തങ്ങളുടെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതിന് കാരണം ഇതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറു തവണ മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. അന്നെല്ലാം അന്വേഷണത്തിന് കമ്മീഷനെ വെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു റിപ്പോര്‍ട്ട് പോലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും നസറുദ്ദീന്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മിഠായിത്തെരുവില്‍ അഞ്ച് കടകള്‍ കത്തിനശിച്ചത്. മോഡേണ്‍ ടെക്‌സൈ്റ്റല്‍സിലുണ്ടായ തീ മറ്റ് കടകളിലേക്ക് പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല.

chandrika: