X

ഇ പോസ് മെഷിന്റെ മെല്ലെപ്പോക്ക്; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങുന്നു

കോഴിക്കോട്: സര്‍വര്‍ ശേഷി ഇല്ലാത്തതിനാല്‍ ഇ പോസ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായത് കാരണം സംസ്ഥാനത്ത് ഇന്നലെ റേഷന്‍ ലഭിക്കാന്‍ മണിക്കൂറുകള്‍ വൈകി. ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ മൊത്തം വില്‍പ്പന 70 ശതമാനത്തിലും താഴെ മാത്രമാണ് നടന്നത്. റേഷന്‍ കടയില്‍ സ്ഥാപിച്ചിട്ടുള്ള ഇപോസ് (ഇലട്രോണിക് പോയിന്റ് ഓഫ് സെയില്‍ ) അഞ്ചും ആറും തവണ ഉപപോക്താക്കള്‍ കൈവിരല്‍ മാറ്റി മാറ്റി വെക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം ഓദന്റിഫിക്കേഷന്‍ ശരിയാവുന്നത്. ഇത്തരത്തില്‍ സാധാരണ റേഷന്‍ വിഹിതമായ എന്‍.എഫ്.എസ്.എ പദ്ധതിയിലുള്ള റേഷന്‍ നല്‍കിയാല്‍ മണ്ണെണ്ണ, പഞ്ചസാര, എന്നിവക്ക് മറ്റൊരു ബില്ലുകൂടി അടിക്കേണ്ടതുണ്ട്.

പ്രസ്ത ഉപഭോക്താവിന്ന് ആദ്യം ബയോമെട്രിക് സംവിധാനം ഉപയോഗിച്ചു റേഷന്‍ വാങ്ങിയ വിരല്‍ ഉല്‍പ്പെടേ പിന്നീട് മാച്ചാവുന്നില്ല. ഒ.ടി.പി യിലൂടെ വിതരണം നടത്താന്‍ ശ്രമിക്കുമ്പോള്‍ ഒ.ടി.പി.യും പരാജയപെടുന്ന ഗുരുതരമായ പ്രതിസന്ധിയിലാണ് ഇപ്പോള്‍ റേഷന്‍ വിതരണം നടത്തുന്നത്. ഇത്തരം പ്രകൃയയിലൂടെ പല തവണ ആവര്‍ത്തിച്ചു കൊണ്ട് ഒരു ഉപഭോക്താവിന്ന് റേഷന്‍ നല്‍കാന്‍ 20 മിനുട്ട് വരേ സമയമെടുക്കുന്നുണ്ട്. നവംമ്പര്‍ മാസം മുതല്‍ 7 ജീല്ലകള്‍ വീതം രാവിലേയും വൈകീട്ടും രണ്ട് ഷിഫ്റ്റുകളിലായി റേഷന്‍ വിതരണം ക്രമീകരിച്ചതിന്ന് ശേഷവും ഇത്തരം തടസ്സങ്ങള്‍ രൂക്ഷമായി തുടരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന്ന് ടെക്‌നിക്കല്‍ ഓഡിറ്റ് നടത്തണം.
സര്‍വ്വര്‍ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണം.5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഇപോസ് യന്ത്രങ്ങള്‍ സര്‍വ്വീസ് ചെയ്യുകയും 50% അധികം പ്രവര്‍ത്തനക്ഷമത കുറഞ്ഞ യന്ത്രങ്ങള്‍ മാറ്റി നല്‍കുകയും വേണം. പ്രവര്‍ത്തന രഹിതമായ ടുജി സിം കാര്‍ഡുകള്‍ മാറ്റി ഫോര്‍ ജി. സിംകാര്‍ഡുകള്‍ നല്‍കണം. നെറ്റ് സിഗ്‌നല്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഓപ്റ്റിക്ക കാബിള്‍ വഴിയുള്ള നെറ്റ് കണക്ഷനുകളും ബോര്‍ഡ് ബാന്റ് സംവിധാനവും ഉറപ്പാക്കുക. തുടങ്ങിയ ഒട്ടനവധി നിര്‍ദ്ധേശങ്ങള്‍ പല തവണകളായി ആള്‍ കേരള റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ബന്ധപെട്ട അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചതാണ്.

ഇത്തരം നിര്‍ദ്ദേശങ്ങളില്‍ ഒന്നു പോലും പരിഗണിക്കുകയോ, ഡിപ്പാര്‍ട്ട്‌മെന്റ് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്ന് ഒരു നടപടിയും സ്വീകരിച്ചു കാണുന്നില്ല. സംസ്ഥാനത്ത് എല്ലായിടത്തും റേഷന്‍ വാങ്ങുന്നതിന്ന് ഉപഭോക്താക്കള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നതൊക്കെ മറച്ചുവെച്ചുകൊണ്ട് ഭക്ഷ്യ മന്ത്രി മറ്റുള്ളവരെ കുറ്റപെടുത്തിയും ഇപോസ്, സര്‍വ്വര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന വാര്‍ത്ത നല്‍കുന്നതില്‍ പ്രധിഷേധിച്ചു കൊണ്ട് മാര്‍ച്ച് 2 ന് രാവിലെ 1030 ന് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലേക്ക് എ. കെ. ആര്‍. ആര്‍.ഡി.എ. മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, സംഘടനാ വക്താവ് സി, മോഹനന്‍ പിള്ള എന്നിവര്‍ അറിയിച്ചു.

webdesk11: