കാൽവഴുതി ട്രെയിനിന് അടിയിൽ വീണു; മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം

മധുരയിൽ മലയാളി സ്റ്റേഷൻ മാസ്റ്റർ ട്രെയിന് അടിയിൽപ്പെട്ട് മരിച്ചു. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി റെിൽവേ സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. രാവിലെ 8.29നായിരുന്നു അപകടം. ചെങ്കോട്ട – ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കവേ, കാൽ വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ട്രെയിൻ നിർത്തി, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു.

തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ട്രെയിൻ പിന്നീട് സർവീസ് പുനഃരാരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

webdesk13:
whatsapp
line